English| മലയാളം

കെട്ടിട നമ്പർ ലഭിക്കാത്ത അപേക്ഷകളിൽ നഗരസഭയിൽ റവന്യു അദാലത്ത് സംഘടിപ്പിക്കുന്നു

പൊന്നാനി : നഗരസഭ റവന്യു വിഭാഗത്തിൽ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി അദാലത്ത് സംഘടിപ്പിക്കുന്നു. 2019 ആഗസ്റ്റ് 6 നാണ് നഗരസഭയിൽ വെച്ച് റവന്യു അദാലത്ത് സംഘടിപ്പിക്കുന്നത്. വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇനിയും പുതിയ കെട്ടിട നമ്പർ ലഭിച്ചിട്ടില്ലാത്തവരും പൂർത്തീകരണപ്ലാൻ സമർപ്പിച്ചിട്ടും കെട്ടിട നമ്പർ ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ജമ മാറ്റം അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ ബാക്കിയുള്ളവരുമായ വ്യക്തികൾക്കും ഈ അദാലത്തിൽ പരിഹാരം കാണാനാകും.  ആഗസ്റ്റ് 3 ന് വൈകീട്ട് 5 മണിക്കകം നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷിച്ചവർ 6 ന് 9 മണി മുതൽ നഗരസഭാ ഓഫീസിൽ വച്ച് നടക്കുന്ന അദാലത്തിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതുമാണ്.