English| മലയാളം

പൊന്നാനി നഗരസഭ കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച് അദാലത്ത് സംഘടിപ്പിക്കുന്നു

 നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം കെട്ടിട നിർമ്മാണ അനുമതി, പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പൂർത്തീകരണം തുടങ്ങിയവയുമായി  ബന്ധപ്പെട്ട  പരാതികൾ പരിഹരിക്കുന്നതിന്  അദാലത്ത് സംഘടിപ്പിക്കുന്നു. പൊന്നാനി നഗരസഭ ഓഫീസിൽ വെച്ച് ജൂലൈ 8, 9 തീയ്യതികളിലായാണ് ആദ്യഘട്ട അദാലത്ത് സംഘടിപ്പിക്കുന്നത്. വാർഡ് 1 മുതൽ 25 വരെ ജൂലൈ 8 നും, 26 മുതൽ 51 വരെ ജൂലൈ 9 നുമായാണ് അദാലത്ത്. 

മേൽ വിഷയങ്ങളിൽ പരാതിയുള്ളവർ ( CRZ ഒഴികെ) ജൂലൈ 5ാം തീയ്യതി വൈകീട്ട് 5 മണിക്ക് മുമ്പായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ നഗരസഭ ഫ്രണ്ട് ഓഫീസിൽ സമർപ്പിക്കണം.
map