English| മലയാളം

പൊന്നാനി നഗരസഭ കേരളോത്സവം - 2019 അപേക്ഷകൾ സ്വീകരിക്കുന്നു

പൊന്നാനി: നഗരസഭ കേരളോത്സവത്തിന്റെ മത്സരങ്ങൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. നവംബർ 5-ാം തീയ്യതിയാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി.

01.08.2019 ന് 15 വയസ്സ് തികഞ്ഞവരും 40 വയസ്സ് കവിയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. കലാമത്സരങ്ങളിൽ ഒരാൾക്ക് 4 വ്യക്തിഗത ഇനങ്ങളിലും 3 ഗ്രൂപ്പിനങ്ങളിലും മാത്രമേ പങ്കെടുക്കാനാകൂ.

www.ksywb.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വ്യക്തിപരമായും രജിസ്റ്റർ ചെയ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ചുമാണ് അപേക്ഷ സമർപ്പിക്കാവുന്നത്. ക്ലബ്ബുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാണ്.

നഗരസഭ ഓഫീസിൽ അപേക്ഷ നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആധാർ കാർഡ് ഇല്ലെങ്കിൽ മറ്റ് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ, പാസ്പോർട്സ് സൈസ് ഫോട്ടോ എന്നിവ സഹിതം നഗരസഭ ഓഫീസിൽ വന്ന് അപേക്ഷിക്കാവുന്നതാണ്. മത്സര ഇനങ്ങളുടെ വിശദ വിവരങ്ങളും മാർഗ്ഗരേഖയും വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായും ബന്ധപ്പെടാം.