English| മലയാളം

യുഎന്നിന്റെ പ്ലാസ്റ്റിക്ക് വിമുക്ത തീരം പദ്ധതി ഉദ്ഘാടനം

 plastic vimuktha nagaram

പുഴത്തീരം ഹരിതവൽക്കരിക്കുക, വിദ്യാർത്ഥികൾക്കുമായി അദ്ധ്യാപകർക്കും പരിശീലന പരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം, സാംസ്കാരിക സമ്മേളനം, വിദ്യാർത്ഥികൾക്കായി മൽസര ങ്ങൾ എന്നിങ്ങനെ ആഘോഷ പരിപാടികൾ May 31 മുതൽ ജൂൺ 14 വരെ നീളുന്ന പരിപാടികളാണ് വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുന്നത്. പരിപാടിയുടെ ഭാഗമായി തയ്യാർ ചെയ്തിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജനം, ഹരിതവൽക്കരണം എന്നീ രണ്ട് കൈപ്പുസ്തകങ്ങൾ ബഹുനിയമസഭാ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണനും, ബഹു. പൊന്നാനി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. സി പി മുഹമ്മദ്കുഞ്ഞിയും ഇന്ന് രാവിലെ11.00 മണിക്ക് പൊന്നാനി മാതൃ ശിശു ആശുപത്രിക്ക് സമീപം നടന്ന ഉൽഘാടന ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് നദി തീരത്ത് 20 ഓളം വൃക്ഷത്തൈകൾ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ നടുകയും ചെയ്തു. പൊന്നാന്നി നഗരസഭ ഏറ്റെടുത്ത മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതോടൊപ്പം പൊന്നാനി നിവാസികളിലെ പരിസ്ഥിതി ബോധത്തെ ഉയർത്തുന്നതിനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് കരുതുന്നതായി പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ. സി. പി. മുഹമ്മദ് കുഞ്ഞി അപിപ്രായപ്പെട്ടു. പൊന്നാനിയിൽ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുന്നതിനാൽ യുഎൻ പ്രതീക്ഷിക്കുന്ന ഫലം കൈവരിക്കാൻ കഴിയുമെന്ന് കേരള  വനഗവേഷണ സ്ഥാപനം മേധാവിയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറിയുമായ ഡോ. എസ്. പ്രദീപ് കുമാർ പറഞ്ഞു. ചടങ്ങിൽ കേരള വന ഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞനും പദ്ധതിയുടെ കൺവീനറുമായ ഡോ. എ. വി. രഘു, നഗരസഭ സ്റ്റാൻഡിംഗ് അംഗങ്ങളായ  ശ്രീ. ഒ. ഒ. ഷംസു, ശ്രീ. അശോകപറമ്പിൽ, ശ്രീമതി. ഷീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
 
പ്ലാസ്റ്റിക്ക് മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഈ വർഷത്തെ ഔദ്യോഗിക ആതിഥേയർ ഇന്ത്യയാണ്.
 

 

map