English| മലയാളം

Tourism

പൊന്നാനി തുറമുഖം

 

പൊന്നാനി തുറമുഖം വളരെ മനോഹരമായ സ്ഥലമാണ്. കേരളത്തിലെ മലപ്പുറം ജില്ലയിലാണ് പൊന്നാനി സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴ (നിളാ നദി) യുടെ കവാടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടൽ ഈ പ്രദേശം ബന്ധിപ്പിക്കുന്നു. ഈ തുറമുഖത്തെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് ഹാർബർ

ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്:

മലബാറിൻറെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാർഗ്ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാർഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളിൽ വൻ നേട്ടം സാധ്യമാക്കുകയും ചെയ്യുന്നതാന് പൊന്നാനിയിലെ പുതിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്. പാലത്തിന് 978 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് പാലം നില നിൽക്കുന്നത്.

ബിയ്യം കായൽ

നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി ബിയ്യം കായൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നത്. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. മാറഞ്ചേരിയെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം, ബോട്ടിങ് സൗകര്യം ഇവയെല്ലാം ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.

map